പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഗിരിജ രാജന്‍

പ്രസിഡൻ്റ്

രജനീഷ് . കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സംഗീത ബൈജു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കാസീം വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജ സുധാകരന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജില്‍സണ്‍ ജോസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

സ്മിജിത എം

വാര്‍ഡ് മെമ്പര്‍

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാവശ്ശേരി ഗ്രാമപഞ്ചായത്ത് പാലക്കാട് ജില്ലയിൽ ആലത്തൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. 30.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളുണ്ട്. ആകെ ജനസംഖ്യ 31,146 ആണ്. ഇതിൽ 15,396 പുരുഷന്മാരും 15,753 സ്ത്രീകളും ഉൾപ്പെടുന്നു. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 1022.52 പേരാണ്. മൊത്തം സാക്ഷരതാ നിരക്ക് 91 ശതമാനമാണ്.

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലത്തൂര്‍ പ്രദേശം പൂമുള്ളി മന, കവളപ്പാറ നായര്‍ വീട്, കൊച്ചി പണ്ടാരം എന്നിവരുടെ അധീനതയിലായിരുന്നു ഈ പ്രദേശമെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. പഞ്ചായത്ത് ഓഫീസിനു പുറകിലായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരം അതിനുള്ള തെളിവു നല്‍കുന്നു. ഭൂസ്വത്തില്‍ ഏറിയ പങ്കും ഇക്കൂട്ടര്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. പാട്ടസമ്പ്രദായമായിരുന്നു കാര്‍ഷികമേഖലയില്‍ നിലനിന്നിരുന്നത്. ഈ സമ്പ്രദായത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘടിതമായ സമരങ്ങള്‍ക്ക് ഈ പ്രദേശവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

കൂടുതൽ വായിക്കുക